Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mons Joseph Visits

Kottayam

കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ ‌മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് സ​​ന്ദ​​ർ​​ശി​​ച്ചു

ഗാ​​ന്ധി​​ന​​ഗ​​ർ: സൂ​​ര്യ​​നെ​​ല്ലി​​യി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് സ​​ന്ദ​​ർ​​ശി​​ച്ചു. ചി​​ന്ന​​ക്ക​​നാ​​ൽ സി​​ങ്കു ക​​ണ്ടം അ​​ങ്ക​​ൻ​​വാ​​ടി തെ​​രു​​വി​​ൽ പ​​രേ​​ത​​രാ​​യ രാ​​ജ-​​മാ​​രി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ര​​ക്ഷ​​ൻ (11) ആ​​ണ് കാ​​ട്ടാ​​ന​​യു​​ടെ ത​​ട്ടേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ന്യൂ​​റോ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.

വാ​​ർ​​ഡി​​ലെ​​ത്തി ര​​ക്ഷ​​നെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും മ​​ന്ത്രി സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ട മ​​ന്ത്രി ര​​ക്ഷ​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ഉ​​ൾ​​പ്പെ​​ടെ ന​​ൽ​​കി സ​​ർ​​ക്കാ​​ർ ചേ​​ർ​​ത്തു പി​​ടി​​ക്കു​​മെ​​ന്ന് പ​​റ​​ഞ്ഞു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും വ​​നം​​മ​​ന്ത്രി ഷി​​ബു ബേ​​ബി ജോ​​ണു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്കും. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും വ​​നം മ​​ന്ത്രി​​യു​​ടെ​​യും നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ജി​​ല്ല​​യി​​ലെ മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ൽ മെ​​ഡി​​ക്ക​​ൽ താ​​ൻ കോ​​ള​​ജി​​ലെ​​ത്തി​​യ​​ത്.

ര​​ക്ഷ​​ന്‍റെ ചി​​കി​​ത്സ​​യ്ക്ക് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ടി​​ന്‍റെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ കോ ​​ഓ​​ർ​​ഡി​​നേ​​ഷ​​നു​​ണ്ടാ​​കും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ്, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജോ​​സ്മോ​​ൻ മു​​ണ്ട​​യ്ക്ക​​ൽ, ആ​​ർ​​എം​​ഒ സാം ​​ക്രി​​സ്റ്റി മാ​​മ്മ​​ൻ എ​​ന്നി​​വ​​ർ മ​​ന്ത്രി​​യെ അ​​നു​​ഗ​​മി​​ച്ചു.

Latest News

Corehub Up